പേരാവൂർ: ഹൗസ് ബിൽഡിങ് സൊസൈറ്റിക്ക് മുന്നിൽ കർമസമിതിയുടെ റിലേ നിരാഹാരം തിങ്കളാഴ്ച രാവിലെ ആരംഭിക്കും. കർമസമിതി കൺവീനർ സിബി മേച്ചേരിയാണ് തിങ്കളാഴ്ച നിരാഹാരമനുഷ്ഠിക്കുക. ശനിയാഴ്ച അവസാനിക്കും.
ഇടപാടുകാരുടെ പണം തിരികെ ലഭിക്കാനാവശ്യമായ നടപടികൾ സൊസൈറ്റി അധികൃതർ സ്വീകരിക്കാത്തപക്ഷം സമരരീതി മാറ്റുമെന്ന് കർമസമിതി അറിയിച്ചു. സൊസൈറ്റി സെക്രട്ടറി, നിലവിലെ ഭരണസമിതി, വിവാദ ചിട്ടി തുടങ്ങുന്ന കാലയളവിലെ പ്രസിഡന്റ്, സി.പി.എം. പേരാവൂർ ഏരിയാ കമ്മിറ്റി, ജില്ലാ സെക്രട്ടറി എന്നിവരെല്ലാം വ്യത്യസ്ത നിലപാടുകളും പ്രസ്താവനകളുമായി രംഗത്തുണ്ട്. എന്നാൽ, ഇടപാടുകാർക്ക് നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാനാവശ്യമായ പ്രായോഗിക നടപടികളൊന്നുമായിട്ടില്ലെന്നാണ് ആരോപണം
Post a Comment