കുട്ടികള്‍ക്ക് കൊവാക്‌സിന്‍ നല്‍കാം; രണ്ട് വയസ് കഴിഞ്ഞ കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന് അനുമതി നല്‍കി ഡി.സി.ജി.ഐ






ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കാന്‍ അനുമതി. കൊവാക്‌സിന്‍ നല്‍കാന്‍ ഡി.സി.ജി.ഐയാണ് അനുമതി നല്‍കിയത്.

രണ്ടിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കു വാക്സീന്‍ നല്‍കാനാണ് സബ്ജക്ട് എക്സ്പേര്‍ട്ട് കമ്മറ്റി ശുപാര്‍ശ നല്‍കിയത്.

കുട്ടികള്‍ക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാകിസിനാണ് ഇത്. ഇതിന് മുന്‍പ് സൈഡസ് കാഡിലയുടെ മൂന്നു ഡോസ് വാക്സീന്‍ 12 വയസിനു മുകളിലുള്ള കുട്ടികള്‍ക്കു നല്‍കാന്‍ ഓഗസ്റ്റില്‍ അനുമതി നല്‍കിയിരുന്നു.

അതേസമയം കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചിട്ടില്ല. ജൂലൈ 9ന് തന്നെ അനുമതിക്കായുള്ള രേഖകള്‍ കമ്പനി സമര്‍പ്പിച്ചിരുന്നു.

0/Post a Comment/Comments