ജോണ്‍ ബ്രിട്ടാസ് എം പി യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കണ്ണൂര്‍ ജില്ലയിലെ നിര്‍ദ്ദിഷ്ട പൈതല്‍മല - പാലക്കയംതട്ട് - കാഞ്ഞിരക്കൊല്ലി ടൂറിസം സര്‍ക്യൂട്ട് പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
പദ്ധതി രേഖ തയാറാക്കുന്നതിന്‍്റെ ഭാഗമായാണ് സന്ദര്‍ശനം സംഘടിപ്പിച്ചത്. പദ്ധതിരേഖ രണ്ടാഴ്ചയ്ക്കുള്ളില്‍ തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.
ഉത്തരമലബാറിന്റെ ടൂറിസം ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള ഈ സര്‍ക്യൂട്ടിന്റെ വികസനം വിനോദസഞ്ചാര മേഖലയില്‍ വലിയ കുതിപ്പിന് വഴിവെക്കും. പൈതല്‍മല ടൂറിസം പദ്ധതിക്ക് അഞ്ച് പതിറ്റാണ്ടിന്റെ ചരിത്രമുണ്ടെങ്കിലും ഇന്നും പ്രാഥമിക സൗകര്യങ്ങള്‍ പോലും ഇവിടെയില്ല. സ്വാഭാവിക വനത്തിന് ഭംഗം നേരിടാതെ പൈതല്‍മല നവീകരണം വനംവകുപ്പിന്റെ പൂര്‍ണ സഹകരണത്തോടെ നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
പ്രവേശന സംവിധാനങ്ങള്‍, ട്രക്കിംഗ് പാത്ത് വേകള്‍, ശുചിമുറികള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍, ഇക്കോ ഷോപ്പുകള്‍, വാച്ച് ടവര്‍, വ്യൂ പോയിന്റ് നാമകരണം, കുറിഞ്ഞിപൂക്കള്‍ ഉള്‍പ്പെടെയുള്ള ജൈവവൈവിധ്യങ്ങളുടെ സൂചകങ്ങള്‍ തയ്യാറാക്കല്‍, ബൈനോക്കുലര്‍ സംവിധാനം, ടൂറിസം റിസോര്‍ട്ട് പുനരുദ്ധാരണം തുടങ്ങിയ കാര്യങ്ങള്‍ ഉടന്‍ ഏറ്റെടുത്ത് നടപ്പിലാക്കും.
കാരവാന്‍ പദ്ധതി, ടെന്റുകള്‍, ഹട്ടുകള്‍, റോപ്പ് വേ എന്നിവ ഉള്‍പ്പെടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ട പദ്ധതികള്‍ സംബന്ധിച്ചും വിദഗ്ധസംഘത്തിന്റെ സന്ദര്‍ശനത്തിന് ശേഷം രൂപരേഖ തയ്യാറാക്കും.
പാലക്കയംതട്ടിലേക്കുള്ള റോഡുകളുടെ നവീകരണം, റൈന്‍ ഹട്ടുകള്‍, കേബിള്‍ കാര്‍ പദ്ധതി, പ്രവര്‍ത്തനരഹിതമായ സോളാര്‍ ലൈറ്റുകളുടെ പുനഃസ്ഥാപനം, പ്രവേശന കവാടങ്ങളുടെ നിര്‍മാണം, ശുചിമുറികള്‍, ടവറുകള്‍, അതിര്‍ത്തി നിര്‍ണയിച്ച് സുരക്ഷാ വേലി സ്ഥാപിക്കല്‍, ഹട്ടുകള്‍, ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള കുഴല്‍കിണര്‍ നിര്‍മാണം, നടപ്പാത നിര്‍മാണം, പോലീസ് എയ്ഡ് പോസ്റ്റുകള്‍ തുടങ്ങിയവയുടെ നിര്‍മാണം എന്നിവ സംബന്ധിച്ചും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. വേൾഡ് വിഷൻ ന്യൂസ്. കൂടാതെ കാഞ്ഞിരക്കൊല്ലിയിലെ ടൂറിസം വികസനം സംബന്ധിച്ചും സംഘം വിശദമായ പരിശോധന നടത്തി ഈ മൂന്ന് സ്ഥലങ്ങളും ചേര്‍ത്തു കൊണ്ടുള്ള ടൂറിസം സര്‍ക്യൂട്ട് വികസനം ദ്രുതഗതിയിലാക്കുന്നത് സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കും
Post a Comment