സ്വർണവില ഇന്നും കൂടി; ഇന്നത്തെ നിരക്കുകൾ അറിയാം

 


സംസ്ഥാനത്ത് സ്വര്‍ണവില  ഇന്നും വർധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4820 രൂപയും പവന് 38,560 രൂപയുമായി. വ്യാഴാഴ്ചയും സ്വർണവില വർധിച്ചിരുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്നലെ കൂടിയത്. അതേസമയം, രണ്ടു ദിവസം തുടര്‍ച്ചയായി വര്‍ധിച്ച ശേഷം ബുധനാഴ്ച വില കുറഞ്ഞിരുന്നു.

മാർച്ച്‌ 9 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

0/Post a Comment/Comments