പേരാവൂർ:തൊണ്ടിയിലെ ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നവീകരിച്ച പവലിയന്റെ ഉദ്ഘാടനം അഡ്വ.സണ്ണി ജോസഫ് എം.എൽ.എ.യും, ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജും ചേർന്ന് നിർവ്വഹിച്ചു.
ചടങ്ങിൽ ഡോ.റവ.ഫാ തോമസ് കൊച്ചുകരോട്ട് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്റ്റേഡിയം വർക്കിംഗ് കമ്മറ്റി ചെയർമാൻ സെബാസ്റ്റ്യൻ ജോർജ് ,സ്റ്റേഡിയം കമ്മറ്റി കൺവീനർ ഒ മാത്യു, ജിമ്മി ജോർജിന്റെ സഹോദരങ്ങൾ സ്റ്റേഡിയം കമ്മറ്റി അംഗങ്ങൾ, സ്‌കൂൾ ഹെഡ് മാസ്റ്റർ, പ്രിൻസിപ്പാൾ, സ്‌കൂളിലെ കുട്ടികളും അധ്യാപകർ എന്നിവർ പങ്കെടുത്തു. ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ഒരു മില്യൻ ഗോളടിക്കുന്നതിന്റെ ഭാഗമായി എം.എൽ.എ അഡ്വ സണ്ണി ജോസഫും, അഞ്ജു ബോബി ജോർജ്ജും, ഫാ.തോമസ് കൊച്ചു കേരോട്ടും ഗോളുകളടിച്ചു കൊണ്ട് ഉദ്ഘാടനവും ചെയ്തു.
Post a Comment