കണ്ണൂരിൽ മാരക മയക്കുമരുന്നായ എൽ.എസ്.ഡി. സ്റ്റാമ്പുവുമായി യുവാവ് അറസ്റ്റിൽ

 



കണ്ണൂർ: മാരക മയക്കുമരുന്നായ എൽ.എസ്.ഡി. സ്റ്റാമ്പുവുമായി യുവാവ് അറസ്റ്റിൽ .തോട്ടട ലിബ്സമൻസിലിൽ എ.പി.മുഹമ്മദ് ഫർ സീനിനെ (25)യാണ് റേഞ്ച്

എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.കണ്ണൂർ സിറ്റി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കിഴുന്ന യു.പി.സ്കൂളിന് സമീപം വെച്ചാണ് മാരക മയക്കുമരുന്നായ 78 മില്ലി ഗ്രാം എൽ.എസ്.ഡി. സ്റ്റാമ്പുമായി യുവാവ് പിടിയിലായത്.
.തോട്ടട,കിഴുന്ന,തയ്യിൽ, കണ്ണൂർ ടൗൺ ഭാഗങ്ങളിൽ മയക്കുമരുന്ന് എത്തിക്കുന്നതിൽ പ്രധാനിയാണ് അറസ്റ്റിലായ മുഹമ്മദ് ഫർസീൻ എന്ന് എക്സൈസ് സംഘം അറിയിച്ചു. ആഴ്ച്ചകളോളമായി ഇയാൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ മാസം ഈ പ്രദേശത്ത് വെച്ചാണ് 191 എൽ എസ്.ഡി. സ്റ്റാമ്പും ആറ് ഗ്രാം എം.ഡി.എം.എ. യുമായി കൂത്തുപറമ്പ് സ്വദേശിയെ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിൽ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നത്.റെയ്ഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ദിനേശൻ.പി.കെ,സിവിൽ എക്‌സൈസ് ഓഫീസർമാരായ നിഖിൽ.പി, സജിത്ത്.എം, രജിത്ത് കുമാർ.എൻ, സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ അജിത്ത്.സി എന്നിവരും ഉണ്ടായിരുന്നു.

0/Post a Comment/Comments