കണ്ണൂർ : പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം-2023 നോടനുബന്ധിച്ച് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായ യോഗ്യരായ എല്ലാവർക്കും 2022 ഡിസംബർ എട്ട് വരെ മാത്രമേ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ഉണ്ടാകൂ. വോട്ടർ പട്ടിക പരിശോധിച്ച്
വ്യക്തി ഗത വിവരങ്ങളിൽ തെറ്റുകൾ ഉണ്ടെങ്കിൽ അവ തിരുത്തുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്താം. ഇതിനായും വോട്ടർ ഐ.ഡി ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുമായും 2022 ഡിസംബർ മൂന്ന്, നാല് (ശനി, ഞായർ) തീയതികളിൽ താലുക്ക്, വില്ലേജ്, തലങ്ങളിലും ഡിസംബർ നാലിന് എല്ലാ പോളിങ് ബൂത്തുകളിലും പ്രത്യേകം ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും വോട്ടർമാർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ ഇൻ ചാർജ് ഡോ. എം. സി റെജിൽ അറിയിച്ചു. ഈ അവസരത്തിൽ പേര് ചേർക്കുന്ന എല്ലാവർക്കും ജനുവരി 25നകം വോട്ടർ ഐഡി കാർഡുകൾ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post a Comment