പ്രവാസികൾക്ക് സംരംഭകത്വ പരിശീലനം
പ്രവാസി സംരംഭകർക്ക് നോർക്ക റൂട്ട്സും സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റും സംയുക്തമായി സംരംഭകത്വ പരിശീലനത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. 

സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്തുനിന്ന് എത്തിയവർക്കുമായി കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ ഡിസംബർ 14ന് രാവിലെ 10 മണിക്കാണ് പരിശീലനം. 

താൽപര്യമുള്ളവർ 14ന് രാവിലെ സ്പോർട്സ് കൗൺസിൽ ഹാളിൽ എത്തണം. കണ്ണൂർ, കാസർകോട് ജില്ലയിലുള്ളവർക്ക് മുൻഗണന. നോർക്ക പ്രവാസി പുനരധിവാസ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാത്ത പ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടാകും

0/Post a Comment/Comments