അപകടാവസ്ഥ കണ്ടെത്തിയ ഇരിക്കൂർ പാലത്തിന്റെ നവീകരണവും ബലപ്പെടുത്തൽ പ്രവൃത്തികൾക്കും തുടക്കമായി. രണ്ട് ദിവസത്തിനകം പ്രവൃത്തികൾ പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇരിക്കൂർ പാലത്തിന്റെ ഉപരിതല ടാറിങ് ആരംഭിച്ചതോടെ പാലത്തിലൂടെ ഉള്ള ഗതാഗതം പൂർണമായും നിലച്ചു. പാലം അടച്ചതിനാൽ ഇരിക്കൂറിൽ നിന്ന് കണ്ണൂരിലേക്ക് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ മണ്ണൂർ പാലം, നായ്ക്കാലി പാലം, പാണലാട്, കൊളപ്പ വഴിയാണ് കടന്ന് പോകുന്നത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ പ്രവൃത്തി പൂർത്തികരിക്കുമെന്ന് എക്സി. എൻജിനിയർ അറിയിച്ചു. വാഹനങ്ങൾ കടന്ന് പോകുന്ന റോഡ് വീതി കുറവായതിനാൽ മിക്കയിടത്തും ഗതാഗത കുരുക്കാണ്. നായ്ക്കാലി പുഴയോരം റോഡ് തകർന്ന ഭാഗത്ത് കൂടി പോകുന്ന വാഹനങ്ങൾ ശ്രദ്ധിക്കണം.
Post a Comment