എസ്ബിഐ വാട്‌സ്ആപ്പ് ബാങ്കിങ് സേവനം: ചെയ്യേണ്ടത് ഇത്രമാത്രം


ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ ഇടപാടുകള്‍ എളുപ്പവും വേഗത്തിലുമാക്കാന്‍ ലക്ഷ്യമിട്ടാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വാട്സ് ആപ്പ് ബാങ്കിങ് സേവനം ആരംഭിച്ചത്. എടിഎമ്മില്‍ പോകാതെയും ബാങ്കിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതെയും ബാങ്കിങ് സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും വിധമാണ് വാട്സ് ആപ്പില്‍ സേവനം ഒരുക്കിയിരിക്കുന്നത്.

അക്കൗണ്ട് ബാലന്‍സ്, മിനി സ്റ്റേറ്റ്മെന്റ് എന്നി സേവനങ്ങള്‍ വാട്സ് ആപ്പ് വഴി ഇടപാടുകാരന് അറിയാന്‍ കഴിയുന്നതാണ് സംവിധാനം. ആദ്യം ബാങ്കിന്റെ വാട്സ് ആപ്പ് അക്കൗണ്ടുമായി രജിസ്റ്റര്‍ ചെയ്യണം. അതിനായി WAREG എന്ന് ടൈപ്പ് ചെയ്ത ശേഷം സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കി 917208933148 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം. രജിസ്റ്റര്‍ ആയി എന്ന് കാണിച്ച് എസ്ബിഐ എസ്എംഎസ് ആയി തന്നെ മറുപടി നല്‍കും.

തുടര്‍ന്ന് വാട്സ് ആപ്പില്‍ +919022690226 എന്ന നമ്പറിലേക്ക് 'hi'എന്ന്  ടൈപ്പ് ചെയ്ത് സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.  മൂന്ന് ഓപ്ഷനുകള്‍ തെളിഞ്ഞുവരും. ഒന്നാം ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് ബാലന്‍സ് അറിയാം. രണ്ടാമത്തേതാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ മിനി സ്റ്റേറ്റ്മെന്റ് ലഭിക്കും. അവസാന അഞ്ചു ഇടപാടുകളുടെ വിശദാംശങ്ങളാണ് അറിയാന്‍ സാധിക്കുക. ഓപ്ഷന്‍ മൂന്ന് തെരഞ്ഞെടുത്താല്‍ എസ്ബിഐ വാട്സ് ആപ്പ് ബാങ്കിങ് സേവനം ഉപേക്ഷിക്കാനും സാധിക്കും. ബാങ്കിങ് ഇടപാടുകളുമായി ബന്ധപ്പെട്ട് മറ്റു സംശയങ്ങള്‍ ഉണ്ടെങ്കില്‍ അത് ചോദിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.








0/Post a Comment/Comments