അഞ്ചു ലിറ്റർ ചാരായം കൈവശം വെച്ച കുറ്റത്തിന് പൊയ്യമല സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. പൊയ്യമല സ്വദേശി ജോൺ മകൻ കാഞ്ഞിരമലയിൽ വീട്ടിൽ റെജി കെ.ജെ (വയസ് 50/2022) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ് അംഗം പ്രിവൻ്റീവ് ഓഫീസർ എം പി സജീവനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ് രാത്രി മഞ്ഞളാംപുറം ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ചാരായം പിടികൂടിയത്.
പ്രിവൻ്റീവ് ഓഫീസർ എം പി സജീവന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ വാസുദേവൻ പി.സി, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ് കെ, മജീദ് കെ എ, രമീഷ് കെ, അഭിജിത്ത് പി വി, സിനോജ് വി എന്നിവർ പങ്കെടുത്തു.
Post a Comment