അർബൻ നിധി നിക്ഷേപ തട്ടിപ്പ്; ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ 13 കേസുകൾ രജിസ്റ്റർ ചെയ്തു




ചക്കരക്കൽ: അർബൻ നിധി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ചക്കരക്കൽ പോലീസ് പരിധിയിൽ  ബലിയാടായത് 13 പേർ. തട്ടിപ്പിന് ഇരയായവർ നൽകിയ പരാതിയിൽ  സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.


നിലവിൽ മാമ്പ സ്വദേശിനി നവിതയുടെ 14 ലക്ഷം രൂപയും മക്രേരിയിലെ വത്സൻ്റെ 15 ലക്ഷം, ചെമ്പിലോട്ടെ രമയുടെ 9 ലക്ഷം, ഇരിവേരിയിലെ പ്രശാന്തൻ്റെ 26.5 ലക്ഷം, മോഹനൻ വെള്ളച്ചാലിൻ്റെ 12 ലക്ഷം, ചെമ്പിലോട് ഗിരിജയുടെ 11 ലക്ഷം, ഷമിത ചാലയുടെ 8 ലക്ഷം,

രാജീവൻ മാച്ചേരിയുടെ

25.50ലക്ഷം, മിടാവിലോട്ടെ ബിനുവിൻ്റെ 18 ലക്ഷം, മുഴപ്പാല സ്വദേശി പുരുഷോത്തമൻ്റെ 27 ലക്ഷം, വലിയന്നൂരിലെ

ജയജീവൻ്റെ 20 ലക്ഷം രൂപ തുടങ്ങി 13 പേരുടെ തുകയാണ് അർബൻ നിധിയിൽ നഷ്ടപ്പെട്ടത്. ചക്കരക്കൽ സ്റ്റേഷൻ പരിധിയിൽ മാത്രം രണ്ട് കോടിയോളം രൂപ തട്ടിപ്പിൽ നഷ്ടപ്പെട്ടിട്ടുണ്ട്.


തട്ടിപ്പുമായി ബന്ധപ്പെട്ട് അർബൻ നിധി ഡയരക്ടർമാരായ മലപ്പുറം സ്വദേശി ഷൗക്കത്തലി, തൃശൂർ സ്വദേശി ഗഫൂർ, അസി.ജനറൽ മാനേജർ സി.വി. ജീന എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി സി.ഐ. ശ്രീജിത്ത് കൊടേരി പറഞ്ഞു.


0/Post a Comment/Comments