30നും 31നും പണിമുടക്ക്; നാലുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും




തിരുവനന്തപുരം: 30,31 ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ദേശീയപണിമുടക്ക് പ്രഖ്യാപിച്ചതോടെ ഈ മാസത്തെ അവസാന നാലുദിവസങ്ങളില്‍ ബാങ്കുകള്‍അടഞ്ഞുകിടക്കും. 28,29 തീയതികള്‍ നാലാംശനിയുംഞായറുമാണ്. ഇത് രാജ്യത്തുടനീള മുള്ളബാങ്കിങ്സേവനങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്. ബാങ്ക് ഉപഭോക്താക്കള്‍ അവരുടെബാങ്ക്സന്ദര്‍ശനവും പണമിടപാടുകളും അതിനനുസരിച്ച് ആസൂത്രണം ചെയ്യാന്‍ മാനേജ്‌മെന്റുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.


ശമ്പള പരിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബാങ്ക് പണിമുടക്ക്. സെറ്റില്‍മെന്റ്,ബാങ്കുകളിലെഅഞ്ച്പ്രവൃത്തിദിനങ്ങള്‍, പ്രമോഷനുകള്‍, ശമ്പള-പെന്‍ഷന്‍ഫിക്സേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇതുവരെപൂര്‍ത്തീകരിച്ചിട്ടില്ലെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് സംസ്ഥാന കണ്‍വീനര്‍ മഹേഷ് മിശ്ര പറഞ്ഞു. 


കഴിഞ്ഞ 28 മാസമായി നിലനില്‍ക്കുന്നപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വ്യാഴാഴ്ച മുംബൈയില്‍ നടന്ന യോഗത്തില്‍ ഇന്ത്യന്‍ബാങ്ക്‌സ്അസോസിയേഷന്റെ ആവശ്യങ്ങളില്‍ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് യുഎഫ്ബിയും പറഞ്ഞു. തുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപനത്തിലേക്ക് സംഘടനകള്‍ നീങ്ങിയത്.


0/Post a Comment/Comments