തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബസ് യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതായി മോട്ടോര്‍ വാഹനവകുപ്പിന്‍റെ (എംവിഡി) കണക്ക്. എംവിഡിയുടെ കണക്ക് പ്രകാരം കെഎസ്‌ആര്‍ടിസി, സ്വകാര്യ ബസുകള്‍ക്ക് 68 ലക്ഷം യാത്രക്കാരെയാണ് നഷ്‌ടമായത്. 2013ല്‍ പ്രതിദിനം 1.32 കോടി യാത്രക്കാര്‍ ബസുകളെ ആശ്രയിച്ചിരുന്നെങ്കില്‍ 2023 ആവുമ്ബോള്‍ ഒരു ദിവസം ഇത് കേവലം 64 ലക്ഷത്തിനടുത്താണെന്ന് കണക്ക് പറയുന്നു.
ഒരു ബസ് സര്‍വീസ് നിര്‍ത്തുന്നതോടെ കുറഞ്ഞത് 550 പേരുടെ യാത്രാസൗകര്യമെങ്കിലും ഇല്ലാതാകും. ഒരു റൂട്ടില്‍ ഒരു ബസ് സര്‍വീസ് അവസാനിപ്പിക്കുമ്ബോള്‍ അതില്‍ യാത്ര ചെയ്‌തിരുന്ന 20 പേരെങ്കിലും ഇരുചക്രവാഹനങ്ങളിലേക്ക് മാറിയെന്നാണ് കണക്കുകള്‍. സമയനഷ്‌ടം ഒഴിവാക്കാന്‍ ബസ് യാത്ര ഉപേക്ഷിക്കുന്നവര്‍ ഏറെയാണ്. ഇരുചക്രവാഹനങ്ങളുടെ ഉപയോഗം വര്‍ധിച്ചതും ബസ് യാത്ര കുറയാന്‍ കാരണമായി.
കാരണമായതില്‍ കൊവിഡും : ബസ് ചാര്‍ജും ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുമ്ബോഴുള്ള ചെലവും തമ്മില്‍ വലിയ വ്യത്യാസം ഇല്ലാത്ത സ്ഥിതിയായി. അതിനാല്‍ യാത്രക്കാര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ ഇരുചക്രവാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങി. കൊവിഡ് വ്യാപനവും ബസ് യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ ഇടയാക്കി.
സര്‍വീസുകള്‍ കുറഞ്ഞതിന് പുറമെ കൊവിഡ് കാല മുന്‍കരുതലുകളുടെ ഭാഗമായി സമ്ബര്‍ക്കം ഒഴിവാക്കാന്‍ പലരും ബസ് യാത്ര ഒഴിവാക്കി സ്വന്തം വാഹനങ്ങള്‍ വാങ്ങിയിരുന്നു. യാത്രക്കാര്‍ എന്നന്നേക്കുമായി ബസ് യാത്ര ഒഴിവാക്കുന്ന സ്ഥിതിയുണ്ടായി. ഇതിനുപുറമെ യാത്രക്കാര്‍ക്ക് ആവശ്യമുള്ള സമയത്ത് സര്‍വീസ് ഇല്ലാത്ത സാഹചര്യവും ബസ് യാത്രക്കാരുടെ എണ്ണം കുറയാന്‍ ഇടയാക്കിയതായും മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു.
Post a Comment