സ്വകാര്യ ബസുകളില്‍ ഫെബ്രുവരി 28നകം ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഗതാഗതവകുപ്പ് നിര്‍ദേശം അപ്രായോഗികമെന്ന് ബസ് ഉടമകള്‍.



സ്വകാര്യ ബസുകളില്‍ ഫെബ്രുവരി 28നകം ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഗതാഗതവകുപ്പ് നിര്‍ദേശം അപ്രായോഗികമെന്ന് ബസ് ഉടമകള്‍. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാല്‍, റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്ന് ക്യാമറ വാങ്ങി നല്‍കണം എന്നാണ് ബസുടമകളുടെ ആവശ്യം. നേരത്തെ, പകുതി തുക റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും നല്‍കും എന്നായിരുന്ന സര്‍ക്കാര്‍ പറഞ്ഞിരുന്നത്. 

അതോടൊപ്പം ക്യാമറ ഘടിപ്പിക്കല്‍, ബസുകളുടെ ഫിറ്റ്‌നസ് പരിശോധനാ സമയത്തേക്ക് നീട്ടണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു. അനുകൂല നടപടി ഇല്ലെങ്കില്‍ മാര്‍ച്ച് ഒന്ന് മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാ ബസുകളിലും ഈ മാസം 28 ന് മുമ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനാണ് ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന്റെ നിര്‍ദ്ദേശം.



0/Post a Comment/Comments