കണ്ണൂർ: കെ എസ് ആര്‍ ടി സി കണ്ണൂര്‍ ബഡ്ജറ്റ് ടൂറിസം സെല്‍ നടത്തിവരുന്ന വിനോദയാത്രയുടെ ഒന്നാം വാര്‍ഷികം വയനാട് എന്‍ ഊര് ആദിവാസി പൈതൃക ഗ്രാമത്തില്‍ വയനാട് സബ് കലക്ടര്‍ ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു.
ആദിവാസികളുടെ പൈതൃകം, സംസ്കാരം , രീതികൾ അറിയുക ,സാമൂഹിക ഉന്നമനം നടപ്പിൽ വരുത്തുക എന്നീ ലക്ഷ്യങ്ങളോടെ സ്ഥാപിച്ച എന്‍ ഊര് ആദിവാസി പൈതൃകത്തിലേക്ക് 50 തവണയാണ് ട്രിപ്പ് കണ്ണൂര്‍ ബഡ്ജറ്റ് ടൂറിസം സെല്‍ സര്‍വീസ് നടത്തിയത്.
ഇതിന്റെ ഉപഹാരം എന്‍ ഊര് പ്രസിഡണ്ട് കൂടിയായ സബ്കലക്ടര്‍ നല്‍കി. കെ എസ് ആര്‍ ടി സി കണ്ണൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ ജെ റോയി ഏറ്റുവാങ്ങി. പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് സര്‍വീസ് നടത്താനാണ് കെ എസ് ആര്‍ ടി സി യുടെ പദ്ധതി. ഫോണ്‍: 9496131288, 8089463675.
Post a Comment