നിർത്തിയിട്ട ബൈക്കുകളിൽ നിന്ന് പെട്രോൾ മോഷ്ടിച്ചു
ശ്രീകണ്ഠപുരം: നിർത്തിയിട്ട മൂന്ന് ബൈക്കുകളിൽ നിന്ന് പെട്രോൾ മോഷ്ടിച്ചു. ശ്രീകണ്ഠപുരത്തെ ഇ-പ്ലാനറ്റ് ഇലക്‌ട്രോണിക്സിന് മുന്നിൽ നിർത്തിയിട്ട ജീവനക്കാരുടെ മൂന്ന് ബൈക്കുകളിൽ നിന്നാണ് പെട്രോൾ മോഷണം പോയത്. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. സ്ഥാപനം ഞായറാഴ്ച അവധിയായതിനാൽ ജീവനക്കാർ മറ്റൊരു വാഹനത്തിൽ വിനോദയാത്ര പോയിരുന്നു. പോകുന്നതിന് മുൻപ് സ്ഥാപനത്തിന് മുന്നിൽ നിർത്തി ഇട്ടതായിരുന്നു ബൈക്കുകൾ. പുലർച്ചെ ഒരു ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് പെട്രോൾ മോഷ്ടിച്ചതെന്നാണ് വിവരം. ഇതിന്റെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ശ്രീകണ്ഠപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

0/Post a Comment/Comments