ഇരിട്ടി നഗരസഭയും ഡിജിറ്റലൈസേഷനിലേക്ക്‌ - ഡോൺ സർവ്വേ ആരംഭിച്ചു.

 ഇരിട്ടി: ഇരിട്ടി നഗരസഭ മുഴുവൻ  ഡിജിറ്റലൈസേഷൻ സംവിധാനത്തിൽ ആക്കുന്നതിന്റെ ഭാഗമായി ഡ്രോൺ സർവ്വേ ആരംഭിച്ചു. ആദ്യഘട്ടം എന്ന നിലയിൽ നഗരസഭയിലെ ആസ്തികൾ, റോഡുകൾ, കെട്ടിടങ്ങൾ, വീടുകൾ,  ഭൂമിയുടെ അവസ്ഥകൾ എന്നിവയാണ് ഡ്രോൺ പകർത്തുക. മൂന്നുമാസം കൊണ്ട് ഈ പ്രവർത്തനം പൂർത്തിയാകും. 


തുടർന്ന്  രണ്ടാംഘട്ടത്തിൽ ഡിജിറ്റൽ സർവേ പ്രകാരമുള്ള  ഫീൽഡ് സർവ്വേയാണ് നടക്കുക. ഓരോ വീടുകളിലും എത്തി വിവരശേഖരണം നടത്തും. അതോടൊപ്പം വ്യാപാര സ്ഥാപനങ്ങളിലും സർവേ നടക്കും.  

ആറുമാസം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ഡിറ്റിലൈസേഷൻ യജ്ഞത്തിന്റെ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ടർ സൊസൈറ്റിക്കാണ്. 36 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. 


സർവ്വേ പൂർണ്ണമാകുന്നതോടുകൂടി നഗരസഭയുടെ ആസ്തികൾ, ഭൂമി ഭൂമിയുടെ അളവ്, സ്വഭാവങ്ങൾ ജലസ്രോതസ്സുകൾ, കുടുംബങ്ങളുടെ സാമൂഹിക സാഹചര്യങ്ങൾ എന്നിങ്ങനെ സമ്പൂർണ്ണ വിവരങ്ങൾ നഗരസഭയുടെ പക്കൽ ഉണ്ടാകും. നഗര ആസൂത്രണം, പദ്ധതി രൂപീകരണം, നികുതി പിരിവ് എന്നിവ ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ഈ വിവരങ്ങൾ അടിസ്ഥാനമാക്കാൻ സാധിക്കും. 


ഡ്രോൺ സർവേ ഇരിട്ടി എംജി കോളേജ് ഗ്രൗണ്ടിൽ നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സമീർ പുന്നാട് അധ്യക്ഷത വഹിച്ചു. പ്രൊജക്റ്റ് കോർഡിനേറ്റർ ഇ.പി. പ്രണവ് പദ്ധതി വിശദീകരിച്ചു. ജനപ്രതിനിധികളായ കെ. മുരളീധരൻ, എ. കെ. ഷൈജു, കോമ്പിൽ അബ്ദുൾ ഖാദർ, നഗരസഭാ സെക്രട്ടറി രാകേഷ് പാലേരി വീട്ടിൽ, ഊരാളുങ്കൽ കോപ്പറേറ്റീവ് സൊസൈറ്റി കോർഡിനേറ്റർ വി. ശരൺജിത്ത്, പി.വി. അഭിഷേക്, നഗരസഭ ക്ലീൻ സിറ്റി മാനേജർ പി. മോഹനൻ, ഇരിട്ടി എംജി കോളേജ് പ്രിൻസിപ്പൽ സിജോ എം ജോസഫ് തുടങ്ങിയർ  സംബന്ധിച്ചു.0/Post a Comment/Comments