വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി 22.75 ലക്ഷം രൂപ നൽകി




കണ്ണൂർ: ജില്ലയിൽ വന്യജീവികളുടെ ആക്രമണത്തിന് ഇരയായവരുടെ കുടുംബത്തിനും കൃഷിക്കാർക്കും വനം വകുപ്പ് നഷ്ടപരിഹാരമായി 22.75 ലക്ഷം രൂപ വനസൗഹൃദ സദസ്സിൽ വെച്ച് കൈമാറി. ഇരിട്ടിയിൽ നടന്ന വനസൗഹൃദ സദസിൽ വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് തുക കൈമാറിയത്.


വന്യജീവികളുടെ ആക്രമണത്തെ തുടർന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളായ പുളിങ്ങോം സ്വദേശി സെബാസ്റ്റ്യൻ കാട്ടാത്ത്, ആറളം ഫാമിലെ സരോജിനി, കറ്റിയാടെ നാരായണി എന്നിവർക്ക് അഞ്ച് ലക്ഷം രൂപ വീതവും 

നിർമ്മലഗിരിയിലെ എം ചന്ദ്രമതി, അഴീക്കോടെ ഫാത്തിമ ഷമീം എന്നിവർക്ക് രണ്ട് ലക്ഷം രൂപ വീതവുമാണ് നൽകിയത്. 


അരങ്ങ് സ്വദേശി അന്ന പേരാകാട്ടുപൊതിയിൽ (53930), അരങ്ങ് സ്വദേശി ദേവസ്യ പേരാകാട്ടുപൊതിയിൽ (46993), മിനിമോൾ ജോൺ (61283), കെ സുജീഷ് (31476), വി കെ അശോകൻ (24900), എ സി ജോസഫ് (20000), എൻ ടി അഭിലാഷ് (25000), ജോയ് തോമസ് (34552), ബാബു ജേക്കബ് പുറക്കേൽ (8736), ചിന്നമ്മ വെള്ളാച്ചിറ (19910), തോമസ് ആലപ്പാട്ട് (29370), കുമാരൻ കോട്ടി (18793) എന്നീ കർഷകരാണ് കൃഷി നാശത്തിനുള്ള നഷ്ടപരിഹാര തുക ഏറ്റുവാങ്ങിയത്. 


ആകെ 18 പേർക്കാണ് തുക നൽകിയത്. സി ഹരീഷ്, അണിയേരി വത്സരാജൻ, മനങ്ങാടൻ ചെറിയ ചന്തു എന്നിവർക്കുള്ള ലാന്റ് എൻ ഒ സിയും ചടങ്ങിൽ കൈമാറി. വനംവകുപ്പുമായി ബന്ധപ്പെട്ട 20 അപേക്ഷകളും മന്ത്രിക്ക് ലഭിച്ചു.


0/Post a Comment/Comments