രാജമലയൊരുങ്ങി, വരയാടുകളും; ഇരവികുളം ദേശീയോദ്യാനം സന്ദര്‍ശകര്‍ക്കായി തുറന്നു




മൂന്നാര്‍: വരയാടുകളുടെ ആവാസകേന്ദ്രമായ രാജമലയില്‍ സന്ദര്‍ശകപ്രവാഹം. രണ്ട് മാസത്തെ ഇടവേളയ്ക്കുശേഷം ഇരവികുളം ദേശീയോദ്യാനം സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്ത ആദ്യ ദിവസത്തില്‍ 1607 പേരെത്തി.

അഞ്ചാം നയമക്കാട് അഞ്ചാം മൈലില്‍ ഒരുക്കിയ ബഗ്ഗി കാര്‍ ആറുതവണ സര്‍വീസ് നടത്തി. സഞ്ചാരികള്‍ക്ക് തൊട്ടരികിലെത്തിയ വരയാടുകളും കുഞ്ഞുങ്ങളും കൗതുകമായി. ചെങ്കുത്തായ പാറയുടെ മുകളില്‍നിന്ന് ഊര്‍ന്നിറങ്ങുന്ന വരയാടുകള്‍ വിദേശീയരടക്കമുള്ള സഞ്ചാരികള്‍ നോക്കിനിന്നു.

ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളാണ് വരയാടുകളുടെ പ്രസവകാലം. ഈ സമയം സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലായിരുന്നു. ഓരോ വര്‍ഷവും 80മുതല്‍ 110വരെ കുഞ്ഞുങ്ങള്‍ ജനിക്കും. മൂന്നാര്‍, ഉദുമല്‍പ്പേട്ട അന്തര്‍സംസ്ഥാന പാതയില്‍ നയമക്കാട് അഞ്ചാം മൈലില്‍ എത്തുന്ന സഞ്ചാരികളെ വനം വകുപ്പ് ഒരുക്കിയിട്ടുള്ള വാഹനത്തിലാണ് മലമുകളിലേക്ക് കൊണ്ടുപോകുന്നത്. മുതിര്‍ന്നവര്‍ക്ക് 200രൂപയും വിദ്യാര്‍ഥികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് 150 രൂപയുമാണ് നിരക്ക്. അഞ്ച് പേര്‍ക്ക് സഞ്ചാരിക്കാവുന്ന ബഗ്ഗി കാറിന് 7500 രൂപയാണ്. 11 കി. മീ. ദൂരമാണ് ബഗ്ഗി കാറിലെ യാത്ര.


0/Post a Comment/Comments