പ്രണയക്കെണികളിൽ പെൺകുട്ടികളെ കുടുക്കുന്ന സംഭവങ്ങൾ ആശങ്കജനകമായി വർധിക്കുന്നു;തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

 




പ്രണയക്കെണികളിൽ പെൺകുട്ടികളെ കുടുക്കുന്ന സംഭവങ്ങൾ ആശങ്കജനകമായി വർധിക്കുന്നുവെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ചതിക്കുഴികളെ തിരിച്ചറിയാനുള്ള കരുതൽ നമുക്ക് ഉണ്ടാവണം. പിതൃ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യാവകാശം ഉറപ്പുവരുത്തണം. സ്ത്രീധനം എന്ന സ്ത്രീവിരുദ്ധ സമ്പ്രദായം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു എന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റർ ദിനത്തിൽ രൂപതയ്ക്ക് കീഴിൽ വായിക്കുന്ന ഇടയലേഖനത്തിലാണ് മാർ ജോസഫ് പാംപ്ലാനി ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. ഇന്നലെ അർദ്ധരാത്രി മുതൽ ആരാധനാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ഉയിർപ്പ് തിരുനാൾ ശുശ്രൂഷകളും നടന്നു. സിറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും, കാരിക്കോട് സെന്റ് തോമസ് ദേവാലയത്തിൽ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും പ്രാർത്ഥന ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. Read Also: ‘സഭയിലും കുടുംബത്തിലും ലോകത്തും സമാധാനം ഉണ്ടാകട്ടെ’; ഈസ്റ്റർ ദിന സന്ദേശത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്‌നേഹത്തിന്റെയും സഹനത്തിന്റെയും പ്രത്യാശയുടെയും ദിനമാണ് ഈസ്റ്റർ.ഗാഗുൽത്താമലയിൽ കുരിശുമരണം വരിച്ച ക്രിസ്തു മൂന്നാംനാൾ പുനരുത്ഥാനം ചെയ്തതിന്റെ ഓർമപുതുക്കി ശനിയാഴ്ച അർധരാത്രി മുതൽ ആരാധനാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന സുശ്രുഷകൾ നടന്നു. സഭയിലും കുടുംബത്തിലും ലോകത്തും സമാധാനം ഉണ്ടാകട്ടെയെന്ന് ഈസ്റ്റർ ദിന സന്ദേശത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. കാരിക്കോട് സെന്റ് തോമസ് ദേവാലയത്തിൽ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പ്രാർത്ഥന ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. വിവിധ ദേവാലയങ്ങളിൽ വൈദികരും പ്രാർത്ഥനാ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. യേശുവിന്റെ ഉയർത്തെഴുന്നേൽപ്പിനെ ക്രൈസ്തവർ വിരുന്നോടു കൂടി ആഘോഷമാക്കുകയാണിന്ന്.

0/Post a Comment/Comments