സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലം ഈ മാസം 15 ന് പ്രസിദ്ധീകരിച്ചേക്കും
ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലങ്ങള്‍ ഈ മാസം പതിനഞ്ചിന് പ്രസിദ്ധീകരിച്ചേക്കും. മൂല്യനിര്‍ണയ നടപടികള്‍ ഉള്‍പ്പെടെ ഭൂരിഭാഗം ജോലികളും പൂര്‍ത്തിയായി. 

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഫലം വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും അറിയാം. cbseresults.nic.in, cbse.gov.in, vbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാനാകും. 

ഈ വര്‍ഷം ഫെബ്രുവരി 14 നാണ് 10, 12 ക്ലാസ്സുകളിലേക്കുള്ള പരീക്ഷകല്‍ ആരംഭിച്ചത്. 10-ാം ക്ലാസ് പരീക്ഷ മാര്‍ച്ച് 21 നും 12 -ാം ക്ലാസ് പരീ ഏപ്രില്‍ അഞ്ചിനുമാണ് സമാപിച്ചത്.

0/Post a Comment/Comments