17 പേര്‍ക്ക് ബി പി എല്‍ റേഷന്‍ കാര്‍ഡ്;സങ്കടക്കയത്തില്‍ നിന്ന് ആശ്വസ തീരത്തേക്ക്


വേദനയുടെ വേലിയേറ്റം നിറഞ്ഞതായിരുന്നു കാടാച്ചിറ ആഡൂരിലെ ടി അരുണിന്റെ ജീവിതം. സെറിബ്രല്‍ പാള്‍സി ബാധിച്ച മകന്‍ കാര്‍ത്തികിന്റെ ചികിത്സക്കായി ഏറെ പണം ചെലവഴിച്ചു. മകനെ ശുശ്രൂഷിക്കേണ്ടതിതാല്‍ ജോലിക്ക് പോകാനും കഴിയാതായി. പ്രയാസം വര്‍ധിച്ചതോടെ ബി പി എല്‍ റേഷന്‍ കാര്‍ഡിനായി മൂന്ന് വര്‍ഷം മുമ്പ് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. എന്നാല്‍ കണ്ണൂര്‍ താലൂക്കുതല അദാലത്തില്‍ എത്തിയതോടെ ഇതിന് പരിഹാരമായി. മന്ത്രിമാരായ കെ രാധാകൃഷണനും പി പ്രസാദും ചേര്‍ന്ന് ഇവര്‍ക്ക് മുന്‍ഗണന കാര്‍ഡ് കൈമാറി. 

അരുൺ ഉൾപ്പെടെ ഇത്തരത്തില്‍ 14 പേര്‍ക്കാണ് അദാലത്തില്‍ മുന്‍ഗണന കാര്‍ഡ് ലഭിച്ചത്. ക്യാന്‍സര്‍, ഹൃദ്രോഗം, അംഗവൈകല്യം, മാനസിക വൈകല്യം തുടങ്ങിയവ പരിഗണിച്ച് കണ്ണൂര്‍ താലൂക്കിലെ സി ലക്ഷ്മി, നളിനി, കെ ബുഷറ, കെ ജമീല, പ്രസന്ന, റഷീദ, അസ്മ, ഹാജിറ, സാറ, അശ്വതി, ഷൈനി, പങ്കജാക്ഷി, ശ്രീലത എന്നിവര്‍ക്കാണ് കാര്‍ഡ് നൽകിയത്. 

ഇതിന് പുറമെ പുതുതായി അപേക്ഷ നല്‍കിയ മൂന്ന് പേര്‍ക്ക് കൂടി ബി പി എല്‍ കാര്‍ഡ് നല്‍കാന്‍ അദാലത്തില്‍  ഉത്തരവായി. 


0/Post a Comment/Comments