ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷ 20 മുതല്‍
സംസ്ഥാന സാക്ഷരതാമിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നു നടത്തുന്ന ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷ മെയ് 20 ന് ആരംഭിക്കും. ജില്ലയില്‍ എട്ട് കേന്ദ്രങ്ങളിലായി 1246 പേര്‍ പരീക്ഷ എഴുതും. ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി തുല്യതയ്ക്ക് 865 പേരും രണ്ടാംവര്‍ഷ തുല്യതയ്ക്ക് 381 പേരുമാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ 1000 പേരും, കൊമേഴ്‌സില്‍ 246 പേരുമാണ് പരീക്ഷ എഴുതുന്നത്. ചാവശ്ശേരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, തലശ്ശേരി ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കല്യാശ്ശേരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പള്ളിക്കുന്ന് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കൂത്തുപറമ്പ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, തളിപ്പറമ്പ് സീതിസാഹിബ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മാത്തില്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. പരീക്ഷ എഴുതുന്നവര്‍ ബന്ധപ്പെട്ട സ്‌കൂളുകളില്‍ നിന്നും ഹാള്‍ടിക്കറ്റുകള്‍ കൈപ്പറ്റണമെന്ന് സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

0/Post a Comment/Comments