തിരുവനന്തപുരം: 2023-24 വർഷത്തെ അവധിക്കാല അധ്യാപക പരിശീലനത്തിന്റെ എസ്.ആർ.ജി പരിശീലനം പൂർത്തിയായി.
ഡിആർജി പരിശീലനം മെയ് 6 മുതൽ 13വരെയും, അധ്യാപക സംഗമം മേയ് 15 മുതൽ 23വരെയും നടക്കും.
ഡിആർജി പരിശീലനം, ബിആർസിതല അധ്യാപക സംഗമം എന്നിവയുടെ
സുഗമമായ നടത്തിപ്പിന് ചുവടെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
🌐പ്രഥമാധ്യാപകർ ആദ്യ ബാച്ചുകളിലെ അധ്യാപക പരിശീലനത്തിൽ പങ്കെടുക്കുന്നതിന് വിദ്യാഭ്യാസ ഓഫീസർമാർ നിർദ്ദേശിക്കേണ്ടതാണ്.
🌐ഫീൽഡ്തല അധ്യാപക സംഗമത്തിൽ എല്ലാ അധ്യാപകരും പങ്കെടുക്കുന്നുണ്ടെന്ന്
പ്രഥമാധ്യാപകർ ഉറപ്പുവരുത്തുന്നതിന് നിർദ്ദേശം നൽകണം.
🌐നവാധ്യാപക സംഗമത്തിൽ പങ്കെടുക്കാത്ത മുഴുവൻ അധ്യാപകരും അവധിക്കാല സംഗമത്തിൽ പങ്കെടുക്കേണ്ടതാണ്. ഡി.ആർ.ജി പരിശീലനം, അധ്യാപക സംഗമം
തുടങ്ങിയവയിലെ ആർ.പി.മാരായി പ്രവർത്തിക്കുന്ന അധ്യാപകരെ മറ്റ്
പ്രവർത്തനങ്ങളിൽ നിന്നും ഒഴിവാക്കേണ്ടതാണ്.
🌐അധ്യാപക സംഗമം നടക്കുന്ന വിദ്യാലയത്തിലെ പ്രഥമാധ്യാപകർ പ്രസ്തുത കേന്ദ്രത്തിന്റെ കൺവീനറായി ചുമതല വഹിക്കേണ്ടതാണ്.
🌐അനിവാര്യമായ ഘട്ടത്തിൽ അധ്യാപകർക്ക് ജില്ല മാറി പങ്കെടുക്കാം. ഇത്തരത്തിൽ പങ്കെടുക്കുന്ന അധ്യാപകർ അതാത് വിദ്യാഭ്യാസ ഓഫീസർമാരുടെ അനുമതി വാങ്ങി പങ്കെടുക്കുന്ന ബി.ആർ.സി.യിലെ ബി.പി.സി.യെ രേഖാമൂലം
മുൻകൂറായി അറിയിപ്പ് നൽകണം. ജില്ല മാറി പങ്കെടുക്കുന്ന സാഹചര്യത്തിൽ
അധ്യാപകർക്ക് യാത്രാ ബത്തയ്ക്ക് അർഹതയുണ്ടായിരിക്കുന്നതല്ല. ജില്ലയിൽ ബി.ആർ.സി. തല മാറ്റം അനുവദിക്കുന്നതല്ല.
🌐എല്ലാ ജില്ലയിലും എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഏതെങ്കിലും ഒരു വിഷയത്തിൽ ഒരു ബാച്ചിന് റസിഡൻഷ്യൽ പരിശീലനം സംഘടിപ്പിക്കേണ്ടതാണ്.
🌐 ജില്ലാതലത്തിൽ ഡി.ഡി.ഇ, ഡയറ്റ് പ്രിൻസിപ്പൽ, എസ്.എസ്.കെ, ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ, ജില്ലാ പ്രോജക്ട് ഓഫീസർമാർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ, വിദ്യാകിരണം ജില്ലാ കോഡിനേറ്റർ, ഡി.ഇ.ഒ.മാർ, എ.ഇ.ഒ.മാർ, ബി.പി.സി.മാർ,
എന്നിവരുടെ കൺവർജൻസ് യോഗം കൂടി 2023-24 ഡി.ആർ.ജി.പരിശീലനം, അധ്യാപക സംഗമം എന്നിവയുടെ ഉളളടക്കം, കേന്ദ്രങ്ങളുടെ സജ്ജീകരണം, മോണിറ്ററിംഗ്
തുടങ്ങിയവ സംബന്ധിച്ചുള്ള തീരുമാനങ്ങൾ എടുക്കേണ്ടതാണ്.
🌐എൽ.പി, യു.പി, ഹൈസ്കൂൾ അധ്യാപക സംഗമത്തിന് ഒരു ബാച്ചിന് പരമാവധി 4 റിസോഴ്സ്
എസ്.ആർ.ജി/എസ്.ആർ.ജി/ഡി.ആർ.ജി. പേഴ്സൺമാർ (കോർ സ്പെഷ്യൽ എഡ്യൂക്കേറ്റർ ഉൾപ്പെടെ) ജില്ലകൾ ഉറപ്പാക്കേണ്ടതാണ്. ഇപ്രകാരം ഓരോ ജില്ലയും അധ്യാപക സംഗമ ബാച്ചുകൾക്കാവശ്യമായ ഡി.ആർ.ജി അംഗങ്ങളെ
ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് കണ്ടെത്തേണ്ടതാണ്.
🌐 ജില്ലാതലത്തിൽ ക്യൂ.ഐ.പി സംഘടനാ പ്രതിനിധികളുടെ യോഗം അധ്യാപക സംഗമം
ആരംഭിക്കുന്നതിന് മുൻപ് ചേരണം.
ട്രൈഔട്ട് ക്ലാസ്സുകളെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
🌐എൽ.പി.വിഭാഗം വിദ്യാർത്ഥികളിൽ അടിസ്ഥാനശേഷിവികാസം സാധ്യമാക്കുന്ന രീതിയിൽ നിലവിലുള്ള പാഠപുസ്തകങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തിയുളള
പ്രത്യേക പ്രവർത്തന പാക്കേജുകളാണ് 1, 2, 3, 4 ക്ലാസുകളിലേക്കായി തയ്യാറാക്കിയിട്ടുളളത്.
🌐ഒന്ന്, രണ്ട് ക്ലാസുകളിൽ ആശയാവതരണ രീതിയിൽ ഭാഷാ ശേഷിവികാസം, മൂന്നാം ക്ലാസിൽ ഗണിതം, നാലാം ക്ലാസിൽ ഇംഗ്ലീഷ് എന്നിങ്ങനെ പ്രത്യേക വിഷയ മേഖലകൾക്ക് ഊന്നൽ നൽകിയാണ് തയ്യാറാക്കിയിട്ടുളളത്. ഇതിനായി
ഔട്ട് ക്ലാസുകൾ പരിശീലന സമയത്ത് സംഘടിപ്പിക്കേണ്ടതാണ്.
🌐ഒന്ന്, രണ്ട് ക്ലാസുകൾക്ക് ഡി.ആർ.ജി പരിശീലനങ്ങളുടെ ഒന്നാം ദിവസം പ്രദർശന ക്ലാസോടെയാണ് (S ഔട്ട് ക്ലാസ് ആരംഭിക്കേണ്ടത്. പ്രസ്തുത
ക്ലാസുകളിലേയ്ക്ക് പ്രവേശനം കാത്തിരിക്കുന്ന 20-25 കുട്ടികളെ (യഥാക്രമം പ്രീ-പ്രൈമറി, ഒന്നാം ക്ലാസ് പൂർത്തിയാക്കിയവർ) ഉൾപ്പെടുത്തി രാവിലെ 10.30 മുതൽ 11.45 വരെ പ്രദർശന ക്ലാസ് സംഘടിപ്പിക്കണം.
🌐മൂന്ന്, നാല് ക്ലാസുകളിൽ
ഡി.ആർ.ജി പരിശീലനത്തിന്റെ രണ്ടാം ദിവസം രാവിലെ 10 ൽ 11 വരെയാണ്
പ്രദർശന ക്ലാസ് സംഘടിപ്പിക്കേണ്ടത്. പ്രസ്തുത ക്ലാസുകളിൽ പ്രവേശനം കാത്തിരിക്കുന്ന 20- 25 കുട്ടികളെ (യഥാക്രമം രണ്ടാം ക്ലാസ്, മൂന്നാം ക്ലാസ്, പഠനം പൂർത്തിയാക്കിയവർ) ഉൾപ്പെടുത്തേണ്ടതാണ്.
🌐ഓരോ ജില്ലയിലും നടത്തുന്ന ഡി.ആർ.ജി.ബാച്ചുകൾക്ക് അനുസൃതമായ എണ്ണം കുട്ടികളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ജില്ലാതല കൺവർജൻസിൽ തീരുമാനം കൈക്കൊളേളണ്ടതും രക്ഷിതാക്കളിൽ നിന്നുളള സമ്മതപത്രം അതാത് പ്രഥമാധ്യാപകർ മുഖേന ഉപജില്ല/ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക്
ലഭ്യമാക്കേണ്ടതുമാണ്. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പ്രസ്തുത ലിസ്റ്റ് അതത് ഡി.പി.സി.മാർക്ക് നൽകേണ്ടതുമാണ്.
🌐കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ വാഹന സൗകര്യം ക്രമീകരിച്ച് പരിശീലനകേന്ദ്രത്തിലെത്തിക്കുന്നതിനും, തിരികെ കൊണ്ടു പോയിവിടുന്നതിനും, അവർക്കുളള ലഘുഭക്ഷണം എന്നിവയ്ക്കുള്ള ചെലവും സമഗ്ര ശിക്ഷാ കേരളം വഹിക്കുന്നതാണ്.
Post a Comment