സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പര്‍ നറുക്കെടുപ്പ് നാളെ. നാളെ രണ്ട് മണിയോടെ ഈ വര്‍ഷത്തെ വിഷു ബമ്പര്‍ ഭാഗ്യശാലിയെ അറിയാനാകും. 12 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് വിഷു ബമ്പര്‍ നേടുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ലഭിക്കുന്നത് 1 കോടി രൂപയാണ്. മൂന്നാം സമ്മാനമായി 10 ലക്ഷവും ലഭിക്കും. നാലാം സമ്മാനമായി 5 ലക്ഷവും ലഭിക്കും.
2 ലക്ഷമാണ് അഞ്ചാം സമ്മാനമായി ലഭിക്കുന്നത്. ആറാം സമ്മാനമായി ലഭിക്കുന്നത് 5000 രൂപയാണ്.ഏഴാം സമ്മാനമായി ലഭിക്കുക 2,000 രൂപയാണ്.എട്ടാം സമ്മാനമായി 1,000 രൂപയും ലഭിക്കും. ഒന്‍പതാം സമ്മാനമായി 500 രൂപയും പത്താം സമ്മാനമായി 300 രൂപയുമാണ് വിഷു ബമ്പറില്‍ ലഭിക്കുന്ന സമ്മാനങ്ങള്‍. 2023 ലെ വിഷു ബംബര്‍ VA, VB, VC, VD, VE, VG എന്നീ ആറു സീരീസുകളിലാണ് പുറത്തിറക്കിയിട്ടുള്ളത്. 300 രൂപയാണ് ടിക്കറ്റ് വില.
നേരത്തെ വിഷു ബമ്പര്‍ 10 കോടിയായിരുന്നെങ്കില്‍ ഇത്തവണ അത് 12 കോടിയാണ്. കഴിഞ്ഞ വര്‍ഷം സമ്മാന ജേതാവിന് ലഭിച്ചത് 6 കോടിയായിരുന്നെങ്കില്‍ ഇത്തവണ അത് 7 കോടി 20 ലക്ഷം ആയിരിക്കും. ആറ് പേര്‍ക്ക് വീതമാണ് രണ്ടാം സമ്മാനമായ 1 കോടി രൂപ കിട്ടുന്നത്. ആറ് പേര്‍ക്ക് വീതം 10 ലക്ഷവും ലഭിക്കും.
Post a Comment