കൊച്ചി: താനൂര്‍ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വാട്ടര്‍ മെട്രോ യാത്രയില്‍ ആശങ്ക വേണ്ടെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ. യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ ഉള്‍പ്പടെയുള്ള എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും വാട്ടര്‍ മെട്രോ ഒരുക്കിയിട്ടുണ്ട്.
കുട്ടികള്‍ക്കായി പ്രത്യേക ജാക്കറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തില്‍ കര്‍ശന നിയന്ത്രണമുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.ആളുകളുടെ എണ്ണത്തെ സംബന്ധിച്ച് കൃത്യമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കാരണവശാലും ഇത് ലംഘിക്കില്ല. ബോട്ടിന് ഏതെങ്കിലും വിധത്തിലുള്ള സാങ്കേതിക തകരാറുണ്ടായാല്‍ അത് പരിഹരിക്കുന്നതിനായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലെ എഞ്ചിനീയര്‍മാരുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു
ഇന്നലെ വൈകിട്ടാണ് മലപ്പുറം താനൂര്‍ ഒട്ടുംപുറം ബീച്ചില്‍ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. 22 പേരാണ് അപകടത്തില്‍ മരിച്ചത്. പത്ത് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്
Post a Comment