മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; ഭക്തര്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യണംപത്തനംതിട്ട: മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് മേല്‍ശാന്തി ജയരാമന്‍ നമ്ബൂതിരിയാണ് ക്ഷേത്രനട തുറക്കുക

തുടര്‍ന്ന് അയ്യപ്പനെ ഭക്തജനസാന്നിധ്യം അറിയിക്കും. ഇതിനുശേഷം മാളിക്കപ്പുറം ക്ഷേത്രനട തുറക്കാന്‍ മേല്‍ശാന്തി ഹരിഹരന്‍ നമ്ബൂതിരിക്ക് താക്കോല്‍ കൈമാറും. 

പിന്നീട് പതിനെട്ടാം പടിയില്‍ ഇറങ്ങി ആഴി തെളിയിക്കും. ഇന്ന് മറ്റു പൂജകളില്ല. മിഥുനം ഒന്നായ നാളെ പുലര്‍ച്ചെ അഞ്ചിനാണ് നടതുറപ്പ്.

ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യണം. നിലയ്‌ക്കല്‍, പമ്ബ എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിങ് കൗണ്ടറുകള്‍ ഉണ്ടാകും. പമ്ബയിലേക്ക് കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തും.

0/Post a Comment/Comments