ആര്‍ക്കും കൊവിഡില്ല; മൂന്ന് വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസ് പൂജ്യത്തില്‍


സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ പൂജ്യത്തില്‍. മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായാണ് പ്രതിദിന കൊവിഡ് കേസുകള്‍ പൂജ്യത്തിലെത്തുന്നത്. 2020 മെയ് ഏഴിനാണ് അവസാനമായി സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ പൂജ്യത്തിലായിരുന്നത്. 

ഈ മാസം അഞ്ചാം തിയതിയിലെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് കൊവിഡ് കേസുകള്‍ പൂജ്യത്തിലെത്തിയത്. ഈ മാസം ഒന്നാം തിയതി 12 പേര്‍ക്കും രണ്ടാം തിയതി മൂന്ന് പേര്‍ക്കും മൂന്നാം തിയതി ഏഴ് പേര്‍ക്കും നാലാം തിയതി ഒരാള്‍ക്കുമായിരുന്നു കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് പരിമിതമായ കൊവിഡ് പരിശോധനകള്‍ മാത്രമാണെന്നതും ഓര്‍മിക്കേണ്ടതാണ്.

രാജ്യത്ത് ഇപ്പോള്‍ ആകെ 50ല്‍ താഴെ കൊവിഡ് കേസുകള്‍ മാത്രമാണ് സ്ഥിരീകരിക്കുന്നത്. അഞ്ചാം തിയതി രാജ്യത്താകെ രേഖപ്പെടുത്തിയത് 45 പ്രതിദിന കൊവിഡ് കേസുകള്‍ മാത്രമാണ്. കൊവിഡ് കേസുകള്‍ കുറയുന്നതോടെ കൊവിഡ് മരണങ്ങളും ഭീതിയും കൂടി പയ്യെ വിട്ടൊഴിയുകയാണ്.





0/Post a Comment/Comments