സംസ്ഥാനത്ത് ഇന്ന് പൊതു അവധി;രണ്ട് ദിവസം ദുഃഖാചരണം


തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് പൊതു അവധി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. അതേസമയം, പി.എസ്.സിയും സാങ്കേതിക സര്‍വകലാശാലയും നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 


0/Post a Comment/Comments