നിഹാൽ നൗഷാദിന്റെയും മുഹമ്മദിന്റെയും വീടുകൾ മുഖ്യമന്ത്രി സന്ദർശിച്ചു

മുഴപ്പിലങ്ങാട് :
തെരുവുനായ അക്രമത്തിൽ കൊല്ലപ്പെട്ട നിഹാൽ നൗഷാദിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മുഴപ്പിലങ്ങാട് കെട്ടിനകം ദാറുൽ റഹ്മയിൽ എത്തിയ മുഖ്യമന്ത്രി നിഹാലിന്റെ മാതാപിതാക്കളായ നൗഷാദിനെയും നുസീഫയെയും മറ്റ് കുടുംബാംഗങ്ങളെയും കണ്ട് അനുശോചനം രേഖപ്പെടുത്തി.

കഴിഞ്ഞദിവസം നീന്തൽ പരിശീലനത്തിനിടെ പള്ളിക്കുളത്തിൽ മുങ്ങി മരിച്ച മുഴപ്പിലങ്ങാട് പാച്ചാകര മുബാറക് മൻസിൽ മുഹമ്മദിന്റെ വീടും മുഖ്യമന്ത്രി സന്ദർശിച്ചു. മാതാപിതാക്കളായ ഷമീമ, സിറാജ് തുടങ്ങിയവരെ കണ്ട മുഖ്യമന്ത്രി കുട്ടിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.

സിപിഐ എം എടക്കാട് ഏരിയ സെക്രട്ടറി എം കെ മുരളി, ജില്ലാ കമ്മിറ്റിയംഗം പി കെ ശബരീഷ് കുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ വി പത്മനാഭൻ, കെ ശോഭ, ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിജു.പഞ്ചായത്ത് പ്രസിഡണ്ട്. ടി. സജിത .ലോക്കൽ സെക്രട്ടറി.കെ.രത്ന ബാബു തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു
 





0/Post a Comment/Comments