കേന്ദ്ര സർക്കാർ നയമാണ് കണ്ണൂർ വിമാനത്താവളത്തിന്റെ തളർച്ചക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ


കേന്ദ്ര സർക്കാർ നയമാണ് കണ്ണൂർ വിമാനത്താവളത്തിന്റെ തളർച്ചക്ക് കാരണമെന്ന് മുഖ്യമന്ത്രി  പിണറായി വിജയൻ .നാടിന്റെ വികസനത്തെ അട്ടിമറിക്കുന്നതിന്റെ തെളിവാണ് കണ്ണൂർ വിമാനത്താവളം.വിദേശ സർവീസുകൾക്ക് അനുമതി നൽകാത്തത് വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ 
 ബാധിക്കുന്നു എന്നും പിണറായ് വിജയൻ പറഞ്ഞു.കണ്ണൂരിൽ പാട്യം ഗോപാലൻ സ്‌മാരക പഠന ഗവേഷണ കേന്ദ്രം കണ്ണൂർ  ജില്ലാ ലൈബ്രറി കൗൺസിലി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  നടത്തുന്ന വികസന സെമിനാറിനോടനുബന്ധിച്ച് കണ്ണൂർ നായനാർ അക്കാദമിയിൽ  ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾ നാടിന്റെ വികസനത്തെ അട്ടിമറിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.വിമാനതാവളത്തിന് പോയിൻറ് ഓഫ് കോൾ അനുവദിക്കാകാത്തത് യാത്രാ സൗകര്യത്തെ ബാധിക്കും.ചിലർ മാത്രം വികസനത്തിൻ്റെ സ്വാദ് അനുഭവിക്കുന്നു .
മഹാ ഭൂരിപക്ഷത്തിന് വികസനത്തിൻ്റെ സ്വാദ് ലഭിക്കുന്നില്ല.
വികസനത്തെ അട്ടിമറിക്കാനാണ് ചിലർ ശ്രമിക്കുന്നത്.
ജനങ്ങൾ ആഗ്രഹിക്കുന്നത് നാടിൻ്റെ മുഴുവൻ വികസനമാണ്. വേഗ റെയിൽ ജനങ്ങൾ ആഗ്രഹിക്കുന്നു.കേന്ദ്രത്തിന് നിലവിൽ അനുകൂല പ്രതികരണമില്ല എന്നും അദ്ദേഹം പറഞ്ഞു

മാധ്യമങ്ങൾ നിഷ്പക്ഷത നടിക്കുകയാണ്.മാദ്ധ്യമങ്ങൾ എല്ലാ നേരും നെറിയും  ഉപക്ഷിക്കുന്നു.ജന മനസ്സിനെ അട്ടിമറിക്കാൻ നിരന്തരം കള്ളം പ്രചരിപ്പിക്കുന്നു.ഒരു നാണവുമില്ലാതെ  ആ പണി ചെയ്തു കൊണ്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.ആളുകളെ LDF ന് ഏതിരായി മാറ്റാൻ നോക്കുന്നു , പക്ഷെ ഏൽക്കാതെ വന്നതോടെ വാശി കൂടി.വന്ദേ ഭാരത് വന്നപ്പോളുള്ള കാഴ്ച്ച നമ്മൾ കണ്ടതാണ്. എന്നും പിണറായ് വിജയൻ പറഞ്ഞു.
  
എൽഡിഎഫ് സംസ്ഥാന കൺവീനർ ഇ പി ജയരാജൻ അധ്യക്ഷനായി. സി പി ഐ എം ജില്ല സെക്രട്ടറി എം വി ജയരാജൻ . പി.ജയരാജൻ, എം.എൽ എ മാരായ കെ.വി.സുമേഷ്, എം.വി വിജിൻ . പി.ഐ മധുസൂദനൻ തുടങ്ങിയവർ സംബന്ധിച്ചു.





0/Post a Comment/Comments