കടന്നു കുതിച്ച തക്കാളി വില ഒടുവിൽ 60 രൂപയിലെത്തി. ചില്ലറ വിപണിയിൽ കിലോഗ്രാമിന് 60 രൂപ മുതലായിരുന്നു ഇന്നലെ വില. മൊത്ത വിപണിയിൽ കിലോഗ്രാമിനു 50–54 രൂപ. തമിഴ്നാട്ടിൽ നിന്നു തക്കാളി വരവ് സാധാരണ ഗതിയിലായതോടെയാണു വില കുറഞ്ഞത്. രണ്ടാഴ്ച മുൻപ് തക്കാളിക്കു കിലോഗ്രാമിനു 180 രൂപ വരെ ഉയർന്നിരുന്നു.
Post a Comment