കൂട്ടുപുഴയിൽ ഒരു കോടി 12 ലക്ഷം രൂപയുടെ കുഴൽ പണവുമായി തമിഴ്നാട് സ്വദേശികൾ പിടിയിൽ
ഇരിട്ടി: കൂട്ടുപുഴയിൽ കുഴൽ പണവുമായി അഞ്ച് പേർ പിടിയിൽ. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ ഇന്ന് പുലർച്ചയോടെ നടന്ന പരിശോധനയിലാണ് 1 കോടി 12 ലക്ഷം രൂപയുമായി തമിഴ്നാട് സ്വദേശികളായ അഞ്ച് പേർ പിടിയിലായത് . ബാംഗ്ലൂർ - കോഴിക്കോട് ടൂറിസ്ററ് ബസ്സിൽ വെച്ചാണ് പണം പിടികൂടിയത്. അരയിൽ കെട്ടിവെച്ച നിലയിൽ പണം കണ്ടെത്തുകയായിരുന്നു. തിരൂരിൽ ഏൽപ്പിക്കാനുള്ള പണമാണെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.

0/Post a Comment/Comments