പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ നിർബന്ധമായും ഇവ ശ്രദ്ധിക്കുക ; ഓഗസ്റ്റ് 5 മുതൽപുതിയമാറ്റങ്ങൾ


പാസ്പോർട്ടിന് അപേക്ഷിക്കുന്നതിൽ ചില മാറ്റങ്ങൾ വരുത്തിയതായി വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകി. പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഇനി മുതൽ ഡിജിലോക്കർ ഇൻസ്ററാൾ ചെയ്യണം. ഓഗസ്റ്റ് 5 മുതൽ, പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഡിജിലോക്കറിൽ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം. അതായത് www.passportindia.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷസമർപ്പിക്കുന്നതിന് മുമ്പ് അപേക്ഷകർ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും, പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും ഡിജിലോക്കറിൽആവശ്യമായ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

ഇത് മൊത്തത്തിലുള്ള പ്രോസസ്സിംഗ് സമയം കുറയ്ക്കുന്നതിന് സഹായകരമാകുമെന്നും, അപേക്ഷകർ രേഖകൾ ഡിജിലോക്കർ വഴി അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ യഥാർത്ഥ രേഖകൾ ഇനികൊണ്ടുപോകേണ്ടതില്ലെന്നുംവിദേശകാര്യമന്ത്രാലയത്തിന്റെപ്രസ്താവനയിൽ പറയുന്നു.

റീജിയണൽപാസ്‌പോർട്ട് ഓഫീസുകൾക്ക് ഓരോ വർഷവുംനൂറുകണക്കിന് പാസ്‌പോർട്ട് അപേക്ഷകൾപ്രോസസ്സിംഗിനായിലഭിക്കുന്നുണ്ട്.നേരത്തെഓഫീസുകൾമുഖേനയുള്ളഡോക്യുമെന്റ് വെരിഫിക്കേ ഷനിൽജനനത്തീയതിയിലും വ്യക്തിഗത വിശദാംശങ്ങളിലുമുൾപ്പെടെ പിശകുകൾ ഉയർന്നുവന്നിരുന്നു.

ഓൺലൈൻ അപേക്ഷാ സമർപ്പിക്കുന്നതിന് ഡിജിലോക്കർ വഴി ആധാർ രേഖകൾ സ്വീകരിക്കുന്നതും മന്ത്രാലയം നീട്ടിയിട്ടുണ്ട്. കൂടാതെഅപേക്ഷകർക്ക്ഇന്ത്യയിലെതാമസക്കാരാണ് എന്നതിനുള്ള തെളിവായിസ്വീകാര്യമായ രേഖകളുടെ ഒരു ലിസ്റ്റും സർക്കാർ നൽകിയിട്ടുണ്ട്. ആധാർ കാർഡ്, നിലവിലെ റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇലക്‌ട്രിസിറ്റി ബിൽ, ആദായനികുതി രേഖകൾ എന്നിവ ഇന്ത്യയിലെതാമസക്കാരാണെന്ന്തെളിയിക്കുന്നതിനുള്ള രേഖയായി നൽകാവുന്നതാണ്.

വിദ്യാഭ്യാസസർട്ടിഫിക്കറ്റുകൾ, ജനന സർട്ടിഫിക്കറ്റുകൾ, പാൻ കാർഡുകൾ, ആധാർ കാർഡുകൾ,പാസ്‌പോർട്ടുകൾ, വോട്ടർ ഐഡികൾ തുടങ്ങിയ നിർണായകവും ഔദ്യോഗികവുമായ രേഖകൾസംരക്ഷിക്കാൻനിങ്ങൾക്ക്ഡിജിലോക്കർഉപയോഗിക്കാവുന്നതാണ്. പ്ലേ സ്റ്റോറിൽ നിന്നോ,digilocker.gov.in എന്ന ആപ്പ് വഴിയോ നിങ്ങൾക്ക് ഡിജി ലോക്കർ ആക്‌സസ് ചെയ്യാം.
0/Post a Comment/Comments