ഓണവിപണിയില്‍ അമിതവില ഈടാക്കരുത്; കണ്ണൂർ ജില്ലാ കലക്ടര്‍

കണ്ണൂർ: ഓണക്കാലത്ത് വിപണിയില്‍ അമിതവില ഈടാക്കരുതെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു.  ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

 വിപണിയില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നും അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടത്തി അമിതവില ഈടാക്കി സാധനങ്ങള്‍ വില്‍പ്പന നടത്തില്ലെന്ന് യോഗത്തില്‍ വ്യാപാരി വ്യവസായി പ്രതിനിധികള്‍ ഉറപ്പുനല്‍കി. 

 യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എം സുള്‍ഫിക്കര്‍, ജില്ലാ താലൂക്ക് തലങ്ങളിലെ വ്യാപാരി വ്യവസായി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

0/Post a Comment/Comments