തിരുവനന്തപുരം: വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കാൻ ആളുകൾ സഹകരിക്കണമെന്നും വൈകിട്ട് ആറ് മണി മുതൽ രാത്രി 11 മണിവരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.
മഴയുടെ ലഭ്യത കുറഞ്ഞത് ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിനു വെള്ളം ഇല്ലാത്ത അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഇത് വൈദ്യുതി ഉത്പാദനത്തെ സാരമായി ബാധിച്ചിരിക്കുന്നതിനാൽ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് കെഎസ്ഇബി അറിയിച്ചു. നിയന്ത്രണം ഒഴിവാക്കാൻ വൈകിട്ട് ആറ് മണി മുതൽ രാത്രി 11 മണി വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചു.
Post a Comment