എസ് എസ് എൽ സി പരീക്ഷ മാർച്ച് നാല് മുതൽ; ഹയർ സെക്കൻഡറി ഒന്ന് മുതൽ






തിരുവനന്തപുരം | എസ് എസ് എൽ സി പരീക്ഷ മാർച്ച് നാല് മുതൽ 25 വരെ. +1, +2 പരീക്ഷകൾ മാർച്ച്‌ ഒന്ന് മുതൽ 26 വരെയും നടക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

ഈ മാസം 25 മുതൽ തുടങ്ങേണ്ടിയിരുന്ന +1 ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി. ഒക്ടോബർ 9, 10, 11, 12, 13 തീയതികളിലേക്കാണ് മാറ്റിയത്. ഫെബ്രുവരി 19 മുതൽ 23 വരെ എസ് എസ് എൽ സി മോഡൽ പരീക്ഷയുണ്ടാകും. ഏപ്രിൽ മൂന്ന് മുതൽ 17 വരെ മൂല്യനിർണയ ക്യാമ്പ് സംഘടിപ്പിക്കും.

വേഗത്തിൽ തന്നെ ഫലം പ്രഖ്യാപിക്കും. കോഴിക്കോട്ട് നിപ്പാ വ്യാപനമുണ്ടായ സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ക്ലാസ് സൗകര്യം ഒരുക്കിയതായും മന്ത്രി വിശദീകരിച്ചു.

0/Post a Comment/Comments