സംസ്ഥാനത്ത് നബിദിനം പ്രമാണിച്ചുള്ള പൊതു അവധിയിൽ മാറ്റം


തിരുവനന്തപുരം:സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി. നബിദിനം പ്രമാണിച്ചുള്ള അവധിയിൽ ആണ് മാറ്റം. 27 നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി.എന്നാൽ സെപ്റ്റംബര്‍ 28ന് പൊതുഅവധിനല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് എംഎൽഎ കത്ത് നൽകിയിരുന്നു.കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവു മായ ടി വി ഇബ്രാഹിം ആണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

സംസ്ഥാനത്ത് നബിദിനത്തിനുള്ള പൊതു അവധി സെപ്തംബര്‍ 28ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിരുന്നു.

നേരത്തെ സെപ്റ്റംബര്‍ 27നാണ്അവധിപ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28 ന് തീരുമാനിച്ചസാഹചര്യത്തിൽ പൊതു അവധി ഈ ദിവസത്തിലേക്ക് മാറ്റണമെന്നാണ് എംഎല്‍എആവശ്യപ്പെട്ടത്.






0/Post a Comment/Comments