നിരന്തരമായി നിയമലംഘനങ്ങള്‍, റോബിൻ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി, ഉത്തരവിട്ട് ഗതാഗത സെക്രട്ടറി



തിരുവനന്തപുരം : ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടം ലംഘിച്ച്‌ സര്‍വീസ് നടത്തുന്നതിന് നടപടി നേരിടുന്ന റോബിൻ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി.

നിരന്തരമായി നിയമലംഘനങ്ങള്‍ നടത്തുന്നെന് ആരോപിച്ച്‌ ഗതാഗത സെക്രട്ടറിയാണ് പെര്‍മിറ്റ് റദ്ദാക്കിയത്. 2023ലെ ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് റൂള്‍സ് ചൂണ്ടിക്കാട്ടിയാണ് ഗതാഗത സെക്രട്ടറിയുടെ നടപടി.

നിയമലംഘനങ്ങള്‍ ഇനിയും ആവര്‍ത്തിക്കാൻ സാദ്ധ്യതയുണ്ടെന്നും ഉത്തരവില്‍ പറയുന്നു. കോഴിക്കോട് സ്വദേശിയായ കെ. കിഷോ‍ര്‍ എന്നയാളുടെ പേരിലാണ് ബസിന്റെ ആള്‍ ഇന്ത്യ പെര്‍മിറ്റ്. നടത്തിപ്പ് ചുമതല നല്‍കിയിരിക്കുന്നത് ഗിരീഷിനാണ് . 

നേരത്തെ പെര്‍മിറ്റ് ലംഘിച്ചെന്ന് കാണിച്ച്‌ ബസിന് മോട്ടോര്‍ വാഹന വകുപ്പ് നിരന്തരം പിഴയിട്ടിരുന്നു. കഴിഞ്ഞ ദിവസം എം.വി.‌ഡി ബസ് പിടിച്ചെടുക്കുകയും ചെയ്‌തു. വാഹനത്തിനെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിക്കും വിധം പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ചാണ് ബസ് പിടിച്ചെടുത്തത്. ബസിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗതാഗത സെക്രട്ടറിയുടെ നടപടി.




0/Post a Comment/Comments