മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം


ന്യൂ​ഡ​ൽ​ഹി:
മൂ​ന്നാം മോദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് ഇ​ന്ന് രാ​വി​ലെ 11 ന് ​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ക്കും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ ധനമന്ത്രി തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. ചരിത്രപരമായ തീരുമാനങ്ങൾ ബജറ്റിലുണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

 ജ​ന​പ്രി​യ ബ​ജ​റ്റാ​കും അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​ നരേന്ദ്ര മോദി പറഞ്ഞിരുന്നു. ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് രാ​ഷ്ട്ര​പ​തി​ ദ്രൗപതി മുർമുവും പ​റ​ഞ്ഞി​രു​ന്നു. എയിംസടക്കം പ്രതീക്ഷിക്കുന്ന കേരളത്തിന് ബജറ്റിൽ എന്തായിരിക്കും കരുതിയിട്ടുള്ളതെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത്.

ഇ​ന്ത്യ​യു​ടെ മു​ഖ്യ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വി​ന്‍റെ (സി​ഇ​എ) മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സാ​മ്പ​ത്തി​ക സ​ർ​വേ ത​യാ​റാ​ക്കി​യ​ത്. തൊ​ഴി​ലി​ല്ലാ​യ്മ​യും വി​ല​ക്ക​യ​റ്റ​ത്തിനുമുള്ള പ​രിഹരിക്കാനുള്ള പദ്ധതികൾ, വ്യവസായങ്ങൾ കൂടുതൽ വനിതാ സൗഹൃദം ആക്കുന്നതിനുള്ള പദ്ധതികൾ, സ്ത്രീ സുരക്ഷ മുൻ നിർത്തിയുള്ള പദ്ധതികൾ തുടങ്ങിയവ നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ ഏ​ഴാം ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പ​ന​മുണ്ടാകു​മെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള വി​ല​യി​രു​ത്ത​ലുകൾ.





0/Post a Comment/Comments