വിവിധ അദിവാസി-ദളിത് ദളിത്‌ സംഘടനകളുടെ ഹർത്താൽ ഇന്ന്‌; കേരളത്തിൽപൊതുജീവിതത്തെ ബാധിക്കില്ല

തിരുവനന്തപുരം: വിവിധ അദിവാസി-ദളിത് സംഘ ടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 വരെയായിരിക്കുംbഹർത്താല്‍.അതേസമയം,പ്രകൃതി ദുരന്തമുണ്ടായ വയനാട് ജില്ലയെ ഹർത്താലില്‍ നിന്നും ഒഴിവാക്കി.

പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ വേർതിരിച്ച് സംവരണാനുകൂല്യത്തില്‍ നിന്നും ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരേ നടക്കുന്ന ഭാരത് ബന്ദിന്‍റെ ഭാഗമായാണ് കേരളത്തിൽഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. ഭീം ആർമിയും വിവിധദലിത്പ്രസ്ഥാനങ്ങളുമാണ്ഭാരത്ബന്ദിന്ആഹ്വാനംചെയ്തിരിക്കുന്നത്.ഈപ്രതിഷേധത്തിന് കേരളത്തിലെ വിവിധ സംഘടനകളും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

മലയരയ സംരക്ഷണ സമിതി, ഊരുകൂട്ട ഏകോപന സമിതി, ഗോത്ര മഹാസഭ, എംസിഎഫ്, വിടുതലൈ ചിരിതൈഗള്‍ കക്ഷി, ദലിത് സാംസ്‌കാരിക സഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാന സഭ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്. ബിഎസ്പി കേരള ഘടകവും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹർത്താല്‍ പൊതു ഗതാഗതത്തേയും സ്കൂളുകൾ,പരീക്ഷകൾ തുടങ്ങിയവയെയും ബാധിക്കില്ല.ഹർത്താലിന്‍റെ ഭാഗമായി ആരേയും ബുദ്ധിമുട്ടിക്കില്ല. 

അതേസമയം ഹർത്താലിന്‍റെ ഭാഗമായിഅനുഭാവികള്‍ പലയിടത്തും പ്രതിഷേധ റാലികളും യോഗങ്ങളും നടത്തിയേക്കുമെന്നാണ് വിവരം. ബസ് സർവീസുകൾ പതിവുപോലെനടക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.




0/Post a Comment/Comments