കണ്ണൂർ: മുൻഗണനാ വിഭാഗത്തിലുളള എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡിലുൾപ്പെട്ട ഓരോ അംഗങ്ങളും റേഷൻകാർഡും, ആധാർ കാർഡും സഹിതം റേഷൻ കടയിൽ നേരിട്ടെത്തി ഇകെവൈസി അപ്ഡേഷൻ (മസ്റ്ററിംഗ്) ചെയ്യുന്നതിനുളള സമയപരിധി ഒക്ടോബർ എട്ടിന് അവസാനിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
ജനങ്ങളുടെ സൗകര്യാർത്ഥം മസ്റ്ററിംഗ് ചെയ്യുന്നതിന് ഒക്ടോബർ ആറ് ഞായറാഴ്ച കണ്ണൂർ ജില്ലയിലെ റേഷൻ കടകൾ തുറന്നുപ്രവർത്തിക്കും. മുൻഗണനാ വിഭാഗത്തിലുളള റേഷൻ കാർഡിൽ ഉൾപ്പെട്ട ഓരോ അംഗങ്ങളും എത്രയും പെട്ടെന്ന് മസ്റ്ററിംഗ് നടത്തേണ്ടതാണ്. മസ്റ്ററിംഗ് ഒക്ടോബർ എട്ടിനകം ചെയ്യാത്തവർക്ക് ഇനിയൊരു അവസരം ലഭിക്കുന്നതല്ലെന്നും അവരുടെ റേഷൻ വിഹിതം നഷ്ടപ്പെടുന്നതിനുളള സാഹചര്യമുണ്ടാകുമെന്നും അറിയിച്ചു.
കിടപ്പ് രോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ പേര് വിവരങ്ങൾ റേഷൻ കടയുടമയെ അടിയന്തിരമായി അറിയിച്ചാൽ വീട്ടിലെത്തി മസ്റ്ററിംഗ് ചെയ്യുന്നതാണ്. സംസ്ഥാനത്തിന് പുറത്തുളളവർ അതാത് സംസഥാനത്തെ റേഷൻ കടകളിൽ ആധാർ കാർഡും റേഷൻ കാർഡിന്റെ പകർപ്പും ഹാജരാക്കി മസ്്റ്ററിംഗ് ചെയ്യേണ്ടതാണ്.
സംശയങ്ങൾക്കായി ബന്ധപ്പെടേണ്ട താലൂക്ക് സപ്ലൈ ഓഫീസർമാരുടെ ഫോൺ നമ്പർ-കണ്ണൂർ: 9188527408, ഇരിട്ടി: 9188527409, തലശ്ശേരി: 9188527410, തളിപ്പറമ്പ്: 9188527411, പയ്യന്നൂർ: 9188520760
Post a Comment