പി എസ് സി ഇന്റര്‍വ്യൂ ജനുവരി 29, 30, 31 തീയതികളില്‍


കണ്ണൂര്‍:ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 304/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 നവംബര്‍ എട്ടിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി  ജനുവരി 29, 30, 31 തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍, കോഴിക്കോട് ജില്ലാ ആഫീസുകളില്‍ ഇന്റര്‍വ്യൂ നടത്തും. 

ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ ഇതിനോടകം നല്‍കിയിട്ടുണ്ട്.  ഉദ്യോഗാര്‍ഥികള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോട് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റാ ഫോം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം നിശ്ചിത സമയത്ത് ഹാജരാകണം.



0/Post a Comment/Comments