റെയിൽവേ പ്ലാറ്റ്‌ഫോം ടിക്കറ്റ്‌ നിരക്ക്‌ 50 രൂപയാക്കി.



തിരുവനന്തപുരം : പാസഞ്ചറുകൾ എക്‌സ്‌പ്രസ്‌ നിരക്കിൽ ഓടിച്ച്‌ യാത്രക്കാരെ പിഴിയുന്നതിന്‌ പിന്നാലെ പ്ലാറ്റ്‌ഫോം ടിക്കറ്റ്‌ നിരക്കും കുത്തനെ കൂട്ടി റെയിൽവേ. തിരുവനന്തപുരം ഡിവിഷനിൽ വ്യാഴം മുതൽ പ്ലാറ്റ്‌ഫോം ടിക്കറ്റ്‌ നിരക്ക്‌ 50 രൂപയാക്കി. കോവിഡ്‌ നിയന്ത്രണപ്പൂട്ടിനുമുമ്പ്‌ പത്ത്‌ രൂപയായിരുന്നു. സ്‌റ്റേഷനിലെ തിരക്ക്‌ നിയന്ത്രിക്കാനാണിതെന്നും 2022 ജനുവരി ആറുവരെയാണ്‌ പുതിയ നിരക്കെന്നും റെയിൽവേ അറിയിച്ചു. കോവിഡ്‌ നിയന്ത്രണത്തെ തുടർന്ന്‌ തിരുവനന്തപുരം ഡിവിഷനിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ്‌ വിതരണം നിർത്തിവച്ചിരുന്നു. ബുധൻ മുതൽ റിസർവേഷൻ ആവശ്യമില്ലാത്ത ഒമ്പത്‌ ട്രെയിൻ അനുവദിച്ചെങ്കിലും എക്‌സ്‌പ്രസ്‌ നിരക്ക്‌ ഈടാക്കുന്നത്‌ സാധാരണക്കാർക്ക്‌  വലിയ തിരിച്ചടിയാണ്‌.

0/Post a Comment/Comments