കണ്ണൂർ ജില്ലയിൽ സ്വകാര്യ ഭൂമിയിലും സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റും കൈവശഭൂമിയിലും നിൽക്കുന്ന അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിർദേശം നൽകി.
ഈ നിർദേശം അനുസരിക്കാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കുമായിരിക്കും അവരവരുടെ ഭൂമിയിലെ മരം വീണുണ്ടാകാവുന്ന എല്ലാ അപകടങ്ങൾക്കും നഷ്ട പരിഹാരം നൽകേണ്ട ബാധ്യതയെന്ന് കലക്ടർ വ്യക്തമാക്കി.
Post a Comment