ലോട്ടറി തൊഴിലാളിക്ക് തെരുവ് നായയുടെ കടിയേറ്റു

 


ഇരിട്ടി: ലോട്ടറി തൊഴിലാളിക്ക് തെരുവ് നായയുടെ കടിയേറ്റു. ഉളിയിൽ ആവിലാട്ടെ പി. മോഹനൻ (60) ആണ് കാലിന് കടിയേറ്റ് ഇരിട്ടി താലൂക്കാശുപത്രിയിൽ ചികിൽസ തേടിയത്. വെള്ളിയാഴ്ച്ച രാവിലെ 7 മണിക്ക് ലോട്ടറി വിൽക്കാനായി ഉളിയിൽ ടൗണിലെത്തിയപ്പോൾ തെരുവുനായ മോഹനനെ കടിക്കുകയായിരുന്നു. ഉളിയിൽ മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. തെരുവ് നയ ശല്യം  കാൽനടയാത്രക്കാരെയാണ് ഏറെ ഭീതിയിലാക്കുന്നത്.

0/Post a Comment/Comments