ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു

 



ദില്ലി രാജ്യത്ത് ഇന്നും ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 102 രൂപ 45 പൈസയാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഡീസല്‍ വില 97.45 പൈസയായി കൂടി. കഴിഞ്ഞ ദിവസം വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന് 43.50 രൂപ വര്‍ധിപ്പിച്ചിരുന്നു.

പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പാചകവാതക വിലയും വര്‍ധിക്കുകയാണ്. ഗാര്‍ഹിക സിലിണ്ടറിന് വില 950 രൂപയായി. എല്‍പിജി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടും വില വര്‍ധിക്കുകയാണ്.


0/Post a Comment/Comments