ഹരിതകർമ്മസേനയെ ഉപയോഗിച്ച് പഞ്ചായത്തുകൾ ശേഖരിച്ച പാഴ് തുണി മാലിന്യം ക്ളീൻ കേരള കമ്പനിക്ക് കൈമാറി

 


പേരാവൂർ: ഹരിതകർമ്മസേനയെ ഉപയോഗിച്ച് പഞ്ചായത്തുകൾ ശേഖരിച്ച പാഴ് തുണി മാലിന്യം ക്ളീൻ കേരള കമ്പനിക്ക് കൈമാറി. മാലൂർ, മുഴക്കുന്ന് ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ള നാല് ടൺ പാഴ് തുണി മാലിന്യമാണ് കയറ്റികൊണ്ടു പോയത്. കഴിഞ്ഞ ദിവസങ്ങളിൽ പേരാവൂർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകൾ ശേഖരിച്ച  ആറു ടണ്ണോളം പാഴ് തുണി മാലിന്യവും കയറ്റികൊണ്ടുപോയിരുന്നു. വരും ദിവസങ്ങളിൽ കണിച്ചാർ, കോളയാട് പഞ്ചായത്തുകൾ ശേഖരിച്ച തുണി മാലിന്യവും ക്ലീൻ കേരളക്ക് കൈമാറുമെന്ന് ഹരിതകേരള മിഷൻ പ്രതിനിധി നിഷാദ്മണത്തണ അറിയിച്ചു. പേരാവൂർ ബ്ലോക്ക് പരിധിയിലെ മുഴുവൻ പഞ്ചായത്തുകളും കാര്യക്ഷമമായ ശുചിത്വമാലിന്യ സംസ്ക്കരണ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. മാലിന്യം കൊണ്ടുപോകുന്നതിനായി ഏഴ് പഞ്ചായത്തുകളും ക്ലീൻ കേരള കമ്പനിയുമായി കരാർ വെച്ചിട്ടുണ്ട്. സർക്കാർ നിർദ്ദേശിച്ച കലണ്ടർ പ്രകാരമുള്ള ശേഖരണവും നടന്നുവരുന്നു. കഴിഞ്ഞ മാസം ടൺ കണക്കിന് ചില്ല്‌ മാലിന്യം ശേഖരിച്ചിരുന്നു. തുടർന്നുള്ള മാസം ചെരിപ്പ്, ബാഗ്, തെർമോക്കോൾ ഉൾപ്പെടെ ശേഖരിച്ചു കയറ്റി അയക്കും. എല്ലാ മാസവും വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്‌റ്റിക്, കടലാസ് ഉൾപ്പെടെയുള്ള പാഴ് വസ്തുക്കളും ഹരിതകർമ്മസേന ശേഖരിക്കുന്നുണ്ട്. സേനയുടെ സേവനം ലഭ്യമാക്കാൻ വാർഡ്‌ മെമ്പർമാരുടെ സഹായം തെടാവുന്നതാണ്. നിശ്ചിത യൂസർ മാസം തോറും വാങ്ങിയാണ് ഈ സേവനം ഓരോ പഞ്ചായത്തിലും ലഭ്യമാക്കുന്നത്.

0/Post a Comment/Comments