പേരാവൂർ: സകരണ ഹൗസ് ബിൽഡിങ് സൊസൈറ്റിക്കുമുന്നിൽ ചിട്ടി തട്ടിപ്പിനിരയായവർ നടത്തുന്ന റിലേ നിരാഹാരസമരം മൂന്നാം ദിനത്തിലേക്ക്. ചൊവ്വാഴ്ച കൊട്ടിയൂർ സ്വദേശിനി മിനി മാത്യു കാനാശ്ശേരിയാണ് നിരാഹാരം നടത്തിയത്. കർമസമിതി കൺവീനർ സിബി മേച്ചേരി, കെ.വി.മോഹനൻ, രാജേഷ് മണ്ണാർകുന്നേൽ, മാത്യു തോട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു. കർമസമിതിയുടെ റിലേ നിരാഹാരപ്പന്തലിൽ ബി.ജെ.പി. നേതാക്കളെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡന്റ് കെ.ശിവശങ്കരൻ, മണ്ഡലം പ്രസിഡന്റ് എം.ആർ.സുരേഷ്, ജനറൽ സെക്രട്ടറി ജയപ്രകാശ്, ജില്ലാ സെക്രട്ടറി കെ.ജയപ്രകാശ്, പേരാവൂർ പഞ്ചായത്തംഗം ബേബി സോജ, പി.കെ.രാജേഷ്, ബാബു വർഗീസ്, സുബ്രഹ്മണ്യൻ എന്നിവർ ഐക്യദാർഡ്യം പ്രഖ്യാപിക്കാനെത്തി.
Post a Comment